മേപ്പാടിയില്‍ രോഗിയുമായി പോകവെ ആംബുലന്‍സ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

മേപ്പാടിയില്‍ രോഗിയുമായി പോകവെ ആംബുലന്‍സ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

Update: 2024-12-30 00:14 GMT

കല്‍പ്പറ്റ: വയനാട് മേപ്പാടി പുത്തൂര്‍ വയലില്‍ രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. രോഗിയുമായി പോകുമ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നു.ഡ്രൈവര്‍ മാനന്തവാടി സ്വദേശി അബ്ദുള്‍ റഹ്‌മാന് അപകടത്തില്‍ പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടിയില്‍ നിന്ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

Tags:    

Similar News