കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-01-07 03:43 GMT
കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സില്‍ വെച്ചായിരുന്നു അതിക്രമം.
കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് (ജനുവരി ഏഴ്) പുലര്‍ച്ചെ ആയിരുന്നു സംഭവം. ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വച്ച് മോശം രീതിയില്‍ പെരുമാറി എന്ന് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.