മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഹംഗേറിയന്‍ പ്രധാനമന്ത്രിയും കുടുംബവും; ക്ഷേത്രാചാര പ്രകാരം വഴിപാടുകള്‍ സമര്‍പ്പിച്ച് വിക്ടര്‍ ഒര്‍ബാന്‍: ഉപഹാരം നല്‍കി സ്വീകരിച്ച് ക്ഷേത്രം ഭാരവാഹികള്‍

മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഹംഗേറിയന്‍ പ്രധാനമന്ത്രിയും കുടുംബവും

Update: 2025-01-08 03:04 GMT

ഹരിപ്പാട്: മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി യൂറോപ്യന്‍ രാജ്യമായ ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍. സകുടുംബമായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷേത്ര ദര്‍ശനം. ഭാര്യ അനികോ ലെവായി, മകള്‍ റോസ ഒര്‍ബാന്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ രാവിലെ 11.15 ന് ആണ് ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രാചാര പ്രകാരം നാഗരാജാവിന്റെയും സര്‍പ്പയക്ഷിയുടേയും നടയില്‍ വഴിപാടുകള്‍ സമര്‍പ്പിച്ചു.

ക്ഷേത്രത്തിന് വലം വെച്ച് നിലവറയിലും ദര്‍ശനം നടത്തിയശേഷം വലിയമ്മ സാവിത്രി അന്തര്‍ജ്ജനത്തെ കണ്ട് അനുഗ്രഹം തേടി. കാവിലെ ഉപദേവാലയങ്ങളിലും തൊഴുത് ക്ഷേത്രം ഓഫീസിലെത്തിയ വിക്ടര്‍ ഒര്‍ബാന് പ്രസാദവും ഉപഹാരമായി നിലവിളക്കും സമ്മാനിച്ചു. സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി പ്രധാനമന്ത്രി സമ്മാനിച്ച ഹംഗറിയുടെ ആദ്യ രാജാവായ സിസെന്റ് ഇസ്ത്വാന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിപ്പതക്കം ക്ഷേത്രത്തിനു വേണ്ടി എസ് നാഗദാസ് ഏറ്റുവാങ്ങി.

ശ്യാംസുന്ദര്‍, പ്രദീപ്, എം എന്‍ ജയദേവന്‍. ശ്രീകുമാര്‍, ശ്രീജിത്ത് എന്നിവരും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് പ്രധാനമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു.

Tags:    

Similar News