ആലുവയിലെ ഫ്ലാറ്റില്‍ നിന്നും വയോധിക വീണു മരിച്ചു; ആത്മഹത്യയെന്ന് സംശയം
ആലുവയിലെ ഫ്ലാറ്റില്‍ നിന്നും വയോധിക വീണു മരിച്ചു; ആത്മഹത്യയെന്ന് സംശയം
By : സ്വന്തം ലേഖകൻ
Update: 2025-01-09 03:09 GMT
കൊച്ചി: ആലുവയിലെ ബഹുനില ഫ്ലാറ്റില്‍ നിന്നും വീണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്ളാറ്റില്‍ താമസിക്കുന്ന ശാന്തമണിയമ്മയെന്ന 71 കാരിയാണ് മരിച്ചത്. 11-ാം നിലയിലെ താമസക്കാരിയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ശാന്തമണിയമ്മയെ ഫ്ലാറ്റിന്റെ പാര്‍ക്കിങ് ഏരിയക്ക് സമീപം വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം. ഏറെ കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. 11ാം നിലയിലെ ഫ്ലാറ്റില്‍ ആഭരണങ്ങള്‍ അഴിച്ചുവെച്ചതായി കണ്ടെത്തി. അങ്കമാലിയിലെ സ്കൂളില്‍ അധ്യാപികയായ മകള്‍ക്കൊപ്പമായിരുന്നു ശാന്തമണിയമ്മ താമസിച്ചിരുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.