വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വ്യാജ ഓഫിസും ലെറ്റര്‍ പാഡും സീലും; ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് നിരവധി പേരില്‍ നിന്നും: യുവാവ് അറസ്റ്റില്‍

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

Update: 2025-01-11 01:06 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാളെ പോലിസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരില്‍ നിന്നും പണം തട്ടിയ പൂവാര്‍ സ്വദേശി സുരേഷാണ് പിടിയിലായത്. പോര്‍ട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ നിരവധി പേരില്‍ നിന്നായി പണം തട്ടിയെടുക്കുക ആയിരുന്നു.

പണം നല്‍കിയവര്‍ക്ക് വിഴിഞ്ഞം തുറമുഖത്തിന്റേത് എന്ന് തോന്നിക്കും വിധം വ്യാജ ലെറ്റര്‍ പാഡില്‍ കത്തും നല്‍കിയിരുന്നു. അദാനി സീപോര്‍ട്ട് അധികൃതര്‍ തമ്പാനൂര്‍ പൊലിസില്‍ നല്‍കിയ പരാതിലാണ് പ്രതിയെ പിടികൂടിയത്. കോവളം വെള്ളാറില്‍ ഒരു മുറി വാടകക്കെടുത്താണ് അഭിമുഖം നടത്തി പലരില്‍ നിന്നായി പണം വാങ്ങിയിരുന്നതെന്ന് പൊലിസ് പറയുന്നു.

വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ മുറി വാടകയ്‌ക്കെടുത്തതും പണം തട്ടിയതും. തുറമുഖത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരയാണ് ഇയാള്‍ കബളിപ്പിച്ചത്. പണം വാങ്ങുന്നവര്‍ക്ക് വിഴിഞ്ഞം തുറമുഖത്ത് വ്യാജ ലെറ്റര്‍ പാഡില്‍ കത്തും നല്‍കിയിരുന്നു. അദാനി സീപോര്‍ട്ട് അധികൃതര്‍ തമ്പാനൂര്‍ പൊലിസില്‍ നല്‍കിയ പരാതിലാണ് പ്രതിയെ പിടികൂടിയത്. കോവളം വെള്ളാറില്‍ ഒരു മുറി വാടകക്കെടുത്താണ് അഭിമുഖം നടത്തി പലരില്‍ നിന്നായി പണം വാങ്ങിയിരുന്നതെന്ന് പൊലിസ് പറയുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News