പെണ്‍കുട്ടി ജനിച്ചതിന് ഭാര്യയെ നിരന്തരം പീഡിപ്പിച്ചു; സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവം; യുവാവ് അറസ്റ്റില്‍
പെണ്‍കുട്ടി ജനിച്ചതിന് ഭാര്യയെ നിരന്തരം പീഡിപ്പിച്ചു; സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവം
By : സ്വന്തം ലേഖകൻ
Update: 2025-01-13 16:28 GMT
തൃശൂര്‍: സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെണ്‍കുഞ്ഞായതിന്റെ പേരിലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കരാഞ്ചിറ നായരുപറമ്പില്‍ വിഷ്ണുവിനെയാണ് (31) കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ബൈജു ഇ ആറും സംഘവും അറസ്റ്റ് ചെയ്തത്.
ഭാര്യയുടെ സ്വര്‍ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും അതിനിടയില്‍ കരഞ്ഞ കുട്ടിയുടെ ചുണ്ടില്‍ അടിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.