ഒരാളുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ വാഹനത്തിന് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ല; ഉടമയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് എംഎസിടി: ശിക്ഷ വിധിച്ചത് പിഴത്തുക അടയ്ക്കാത്തതിനാല്‍

അപകടമുണ്ടാക്കിയ വാഹനത്തിന് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ല; ഉടമയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് എംഎസിടി

Update: 2025-01-15 00:21 GMT

പാലക്കാട്: ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയ്ക്കു മൂന്നു മാസം തടവുശിക്ഷ വിധിച്ച് മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി). എംഎസിടി വിധിച്ച പിഴത്തുക അടയ്ക്കാഞ്ഞതിനെത്തുടര്‍ന്നാണു തടവ്. 2016 മാര്‍ച്ച് 10നു മുണ്ടൂര്‍ നാമ്പുള്ളിപ്പുര കളമുള്ളി വീട്ടില്‍ സുരേഷ്‌കുമാര്‍ ആണ് ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചത്. പിഴത്തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം നല്‍കിയ പരാതിയിലാണ് തടവ് ശിക്ഷ്‌ക്ക് വിധിച്ചത്.

അപകടത്തിനു കാരണമായ വാഹനത്തിനു തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ വാഹന ഉടമയായ പുള്ളോട് പടിഞ്ഞാട്ടിരി വീട്ടില്‍ അഷ്‌റഫ് സ്വന്തം നിലയില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന് എംഎസിടി ഉത്തരവിട്ടിരുന്നു. വിധി സംഖ്യയും പലിശയും കോടതിച്ചെലവും ചേര്‍ത്ത് 27.45 ലക്ഷം രൂപ ലോറി ഉടമ നല്‍കണമെന്നാണ് എംഎസിടി ജഡ്ജി ആര്‍.ടി.പ്രകാശ് വിധിച്ചത്.

എന്നാല്‍, തുക ലഭിക്കാത്തതിനാല്‍ ലോറി ഉടമയെ തടവില്‍ പാര്‍പ്പിക്കണമെന്ന വിധി വ്യവസ്ഥ നടപ്പാക്കിക്കിട്ടാന്‍ മരിച്ച സുരേഷ്‌കുമാറിന്റെ ഭാര്യയും അമ്മയും മക്കളും ട്രൈബ്യൂണലിനെ സമീപിച്ചു. തുടര്‍ന്നാണു ലോറി ഉടമയെ മൂന്നു മാസം തടവിനു ശിക്ഷിച്ചത്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ.അഭിലാഷ് തേങ്കുറുശ്ശി, അഡ്വ.റോഷ്ണി സുരേഷ് എന്നിവര്‍ ഹാജരായി.

Tags:    

Similar News