പ്രതിക്കൂട്ടിലായ വിഷയത്തില്‍ പ്രതിരോധം തീര്‍ത്ത് കെ.എസ്.യു യുവനേതാവ്; ആവേശം നിറഞ്ഞ അവതരണത്തിലൂടെ തൗഫീക്ക് കയ്യടി നേടുമ്പോള്‍ കൈരളിയിലെ ചര്‍ച്ച വൈറല്‍
തൗഫീക്ക് കയ്യടി നേടുമ്പോള്‍
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തിന് പിന്നാലെ കൈരളി ന്യൂസിന്റെ പ്രൈം ഡിബേറ്റ് ന്യൂസ് വൈറലാകുന്നു. തനി നിറം കാട്ടി കെ.എസ്.യു. എന്ന തലക്കെട്ടോടെ സംഘടിപ്പിച്ച സംവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ, കെ.എസ്.യു സംസ്ഥാന മീഡിയാ സെല്‍ കണ്‍വീനര്‍ തൗഫീക്ക് രാജന്, ഇടത് നിരീക്ഷന് ഡോ.പ്രേംകുമാര്‍ എന്നിവരായിരുന്നു പാനലില്‍ ഉണ്ടായിരുന്നത്.
കൈരളിയുടെ സെലിബ്രിറ്റി മീഡിയാ പേഴ്സണ്‍ ശരത് ചന്ദ്രനായിരുന്നു ചര്‍ച്ച നിയന്ത്രിച്ചത്. കെ.എസ്.യുവിന് പൂര്‍ണ്ണമായും എതിരായിരുന്ന ചര്‍ച്ചയില്‍ ആര്‍ഷോയും, പ്രേംകുമാറും, ശരത്ചന്ദ്രനും ഒരു പോലെ കെ.എസ്.യുവിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ എല്ലാ വിമര്ശനങ്ങളള്ക്കും ഉരുളക്കുപ്പേരി പോലെ മറുപടി നല്കുന്ന കെ.എസ്.യു പ്രതിനിധിയുടെ അവതരണ രീതിയാണ് ശ്രദ്ധേയമാകുന്നത്.കെ.എസ്.യു പ്രതിക്കൂട്ടിലായ വിഷയത്തില്‍ സിപിഎം ചാനലില്‍ പ്രതിരോധം തീര്‍ത്ത തൗഫീക്കിന് എതിര് ചേരിയിലുള്ളവര്‍ പോലും കയ്യടിക്കുകയാണ്.
നിലവില്‍ നാല്പത്തി ഏഴായിരത്തിലധികം പേരാണ് ഫേസ്ബുക്കിലൂടെ മാത്രം ചര്‍ച്ച കണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രതിനിധികളായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന യുവനേതാക്കള്‍ ഒട്ടും മോശക്കാരല്ല എന്ന് തെളിയിക്കുകയാണ് സംവാദ രംഗത്തെ ഇളമുറക്കാരനായ തൗഫീക്ക് രാജന്. നിയമ പഠനത്തിന് ശേഷം മാധ്യമ പഠനവും പൂര്‍ത്തിയാക്കിയാണ് തൗഫീക്ക് രാജന് കെ എസ് യു സംസ്ഥാന മീഡിയ കണ്‍വീനര്‍ സ്ഥാനത്തെത്തിയത്. പ്രതിസന്ധികളും പരിമിതികളും നിറഞ്ഞ ജീവിത ചുറ്റുപാടില്‍ നിന്നാണ് തൗഫീക്ക് രാജന്റെ കടന്നുവരവ്. ഓട്ടോ ഡ്രൈവറായ രാജന്റെയും മെഹര്‍ നിസയുടെയും മകനായ തൗഫീക്ക് ജവഹര്‍ ബാല്‍ മഞ്ചിലൂടെയാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ തൗഫീക്ക് തിരുവനന്തപുരം ലോ അക്കാദമി കോളജില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കി. അതിന് ശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും ഇന്റഗ്രേറ്റഡ് പി ജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു.