വിഴിഞ്ഞത്ത് പിടിച്ചെടുത്ത ബോട്ടില്‍ വിശദ അന്വേഷണം നടത്തും; പരിശോധനകള്‍ക്ക് കേന്ദ്ര ഏജന്‍സികളും
By : സ്വന്തം ലേഖകൻ
Update: 2025-02-02 06:15 GMT
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു സംഭവത്തില്‍ വിശദ അന്വേഷണം നടത്തും. കൊല്ലം സ്വദേശി ജോണി ഇമ്മാനുവലിന്റെ ഉടമസ്ഥതയിലുള്ള ട്രോളര്‍ ബോട്ടാണ് കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും.
വിഴിഞ്ഞം തീരത്ത് നിന്നും ആറ് കിലോമീറ്റര്‍ ഉള്ളില്‍ നിന്നാണ് ബോട്ട് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. മതിയായ രേഖകള്‍ ഇല്ലാതെ കേരള തീരത്ത് കറങ്ങിയ തമിഴ്നാട് ബോട്ട് കഴിഞ്ഞയാഴ്ച കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തിരുന്നു. ജീവനക്കാരോട് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി ഇതോടെയാണ് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തത്. വേറെ അസ്വാഭാവികതകളൊന്നും ഇല്ലെന്നാണ് സൂചന.