കോഴിക്കോട് 13 കാരി കാണാതായ സംഭവം; പെണ്‍കുട്ടിയും യുവാവും തൃശൂര്‍ എന്ന് സൂചന; ലോഡ്ജില്‍ മുറി അന്വേഷിച്ച് എത്തിയ രണ്ട് പേരുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Update: 2025-03-17 00:18 GMT

കോഴിക്കോട്: കോഴിക്കോട് താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ 13 കാരിയും യുവാവും തൃശൂരില്‍ എന്ന് സൂചന. തൃശൂര്‍ കെഎസ്ആര്‍ടിസിക്ക് സമീപം ലോഡ്ജില്‍ മുറി അന്വേഷിച്ച് എത്തിയ യുവാവിന്റെയും പെണ്‍കുട്ടിയുടെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

പതിനാലാം തീയതിയാണ് തൃശൂരിലെ ലോഡ്ജില്‍ ഇരുവരും മുറിയെടുക്കാന്‍ എത്തിയത്. എന്നാല്‍ പെണ്‍കുട്ടിക്ക് ഐഡി കാര്‍ഡ് ഇല്ലാത്തതിനാല്‍ മുറി അനുവദിക്കാന്‍ ലോഡ്ജ് ഉടമ തയ്യാറായില്ല. എന്തായാലും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തൃശൂരില്‍ ഉള്‍പ്പെടെ കൂടുതല്‍ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പെണ്‍കുട്ടിക്കൊപ്പം ഉള്ള ചെറുപ്പക്കാരന്‍ പോക്‌സോ കേസില്‍ മുന്‍പ് ശിക്ഷ അനുഭവിച്ച ആളാണ്.

അഞ്ചു ദിവസം മുന്‍പാണ് പരീക്ഷയ്ക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതായത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. താമരശേരി സ്വദേശിയായ ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി എന്നാണ് ലഭിച്ച പ്രാഥമിക വിവരം.

Tags:    

Similar News