വാട്ടര്‍ ടാങ്കില്‍ വെള്ളമുണ്ടോ എന്ന് നോക്കാന്‍ മുകളില്‍ കയറി; കാല്‍ വഴുതി താഴേയ്ക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

വാട്ടര്‍ ടാങ്കില്‍ വെള്ളമുണ്ടോ എന്ന് നോക്കാന്‍ മുകളില്‍ കയറി; കാല്‍ വഴുതി താഴേയ്ക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Update: 2025-02-03 02:49 GMT

ദാരുണാന്ത്യം. വാട്ടര്‍ ടാങ്കില്‍ വെള്ളമുണ്ടോ എന്ന് നോക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ ഗൃഹനാഥന്‍ കാല്‍ വഴുതി താഴേയ്ക്ക് വീണ് മരിച്ചു. വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രന്‍ നായര്‍ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

ചുമട്ടുതൊഴിലാളിയായ രാജേന്ദ്രന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ വെള്ളം ഉണ്ടോ എന്ന് നോക്കാന്‍ കയറിയതായിരുന്നു. ടെറസിന് പാര്‍ശ്വഭിത്തിയില്ലായിരുന്നതിനാല്‍ കാല്‍വഴുതി താഴേയ്ക്ക് വീഴുക ആയിരുന്നു. ഭാര്യ ലതാകുമാരിയും മകന്‍ രാഹുലും പുറത്തുപോയിരുന്ന സമയത്താണ് അപകടം നടന്നത്.

മകള്‍ രാധു വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ മകളാണ് രാജേന്ദ്രനെ അവശനിലയില്‍ കണ്ടത്. ഇതോടെ രാധു ബഹളം വച്ചു. മകളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാജേന്ദ്രനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സംസ്‌കരിച്ചു.

Tags:    

Similar News