വധശിക്ഷ റാദ്ദാക്കണമെന്ന ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയില്‍; അപ്പീല്‍ ഉടന്‍ പരിഗണിച്ചേക്കും

Update: 2025-02-06 06:05 GMT

കൊച്ചി: ഷാരോണ്‍ വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ റാദ്ദാക്കണമെന്ന ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയില്‍. വിചാരണയ്ക്ക് ശേഷം അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഗ്രീഷ്മയ്ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം 11-ാം നമ്പര്‍ സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിട്ടുള്ളത്. നാലുപേരാണ് ഈ സെല്ലിലുള്ളത്. അപ്പീലില്‍ ഹൈക്കോടതിയുടെ നിലപാട് നിര്‍ണ്ണായകമാകും. അപ്പീല്‍ ഉടന്‍ ഹൈക്കോടതി പരിഗണിക്കുമെന്നാണ് സൂചന.

Similar News