പിഴയീടാക്കിയ 17.3 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; ഗോവയില്‍ പോലിസുകാരിക്ക് സസ്‌പെന്‍ഷന്‍

പിഴയീടാക്കിയ 17.3 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; ഗോവയില്‍ പോലിസുകാരിക്ക് സസ്‌പെന്‍ഷന്‍

Update: 2025-02-06 04:25 GMT

പനജി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ 17.3 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പോലിസുകാരിക്ക് സസ്‌പെന്‍ഷന്‍. 11 മാസമായി വന്‍ തുക ഫൈന്‍ ഇനത്തില്‍ ഈടാക്കി സര്‍ക്കാറിലേക്ക് അടക്കേണ്ടതിന് പകരം പൊലീസ് ഉദ്യോഗസ്ഥ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുക ആയിരുന്നു. ഗോവയിലെ ബികോലിം സ്റ്റേഷനിലാണ് സംഭവം.

ട്രാഫിക് പൊലീസിന്റെ ഫൈന്‍ കണക്കുകളും അക്കൗണ്ടിലെത്തിയ തുകയും തമ്മില്‍ വലിയ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് പൊലീസുകാരി നടത്തിയ തട്ടിപ്പ് പുറത്തറിഞ്ഞത്.

ബികോലിം സ്റ്റേഷനില്‍ മുമ്പ് ജോലി ചെയ്തിരുന്ന പൊലീസുകാരി ഗതാഗത നിയമലംഘനത്തിന് ഈടാക്കിയ പിഴ ട്രഷറിയിലേക്ക് അടപ്പിക്കാതെ തന്റെ അക്കൗണ്ടിലേക്ക് അടപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News