മിഠായി വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; നെടുമങ്ങാട് ട്യൂഷന്‍ സെന്റര്‍ ഉടമ പോക്‌സോ കേസില്‍ അറസ്റ്റില്‍

മിഠായി വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; നെടുമങ്ങാട് ട്യൂഷന്‍ സെന്റര്‍ ഉടമ പോക്‌സോ കേസില്‍ അറസ്റ്റില്‍

Update: 2025-02-09 00:27 GMT

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ സെന്റര്‍ ഉടമയെ പോക്‌സോ കേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. കല്ലറ ഭരതന്നൂരില്‍ പ്രവര്‍ത്തിക്കുന്ന നളന്ദ ട്യൂഷന്‍ സെന്റര്‍ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാള്‍ ട്യൂഷന്‍ സെന്ററിന് സമീപം ഒരു കട നടത്തുന്നുണ്ട്.

കടയില്‍ കഴിഞ്ഞ ദിവസം മിഠായി വാങ്ങാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് മറ്റൊരു പെണ്‍കുട്ടി കണ്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രക്ഷകര്‍ത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകര്‍ത്താവ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News