പ്രണയബന്ധത്തില്‍ നിന്നും ഒഴിവാകില്ലെന്ന് ശാഠ്യം പിടിച്ചു; ബെംഗളൂരുവില്‍ 18കാരിയെ പിതാവ് മരത്തടി കൊണ്ട് അടിച്ചു കൊന്നു
പ്രണയബന്ധത്തില്‍ നിന്നും ഒഴിവാകില്ലെന്ന് ശാഠ്യം പിടിച്ചു; 18കാരിയെ പിതാവ് മരത്തടി കൊണ്ട് അടിച്ചു കൊന്നു
By : സ്വന്തം ലേഖകൻ
Update: 2025-02-09 01:27 GMT
ബെംഗളൂരു: പ്രണയബന്ധത്തില്‍ നിന്നും പിന്മാറില്ലെന്ന് നിലപാടെടുത്ത 18 വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു. കുടുംബാംഗങ്ങള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി തനിക്കൊരു പ്രണയമുണ്ടെന്ന് പെണ്‍കുട്ടി പിതാവിനെ അറിയിച്ചു. അതെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബന്ധത്തില്‍നിന്നു പിന്മാറില്ലെന്നും സുഹൃത്തിനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ പിതാവ് മരത്തടികൊണ്ട് അടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബീദറില്‍ തന്നെ, ഇതരജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച ദലിത് വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ സഹോദരനും പിതാവും ചേര്‍ന്ന് കഴിഞ്ഞമാസം കൊലപ്പെടുത്തിയിരുന്നു.