മദ്യലഹരിയില്‍ പിടിച്ചു തള്ളി; കായികാധ്യാപകന്‍ നിലത്തടിച്ചു വീണ് മരിച്ചു

മദ്യലഹരിയില്‍ പിടിച്ചു തള്ളി; കായികാധ്യാപകന്‍ നിലത്തടിച്ചു വീണ് മരിച്ചു

Update: 2025-02-27 01:30 GMT

തൃശൂര്‍: മദ്യലഹരിയില്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് കായികാധ്യാപകന്‍ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്. അനില്‍ പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ അധ്യാപകനാണ്. സംഭവത്തില്‍ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ റീജനല്‍ തിയറ്ററിനു മുമ്പിലാണ് സംഭവം. ഇരുവരും നാടകോല്‍സവം കാണാന്‍ വന്നവരായിരുന്നു. അതേസമയം, രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


Tags:    

Similar News