ആരോഗ്യ വകുപ്പിന്റെ കാന്‍സര്‍ സ്‌ക്രീനിങില്‍ പങ്കെടുത്തത് നാലു ലക്ഷത്തിലധികം പേര്‍; 78 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാന്‍സര്‍ സ്‌ക്രീനിങില്‍ പങ്കെടുത്തത് നാലു ലക്ഷത്തിലധികം പേര്‍; 78 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Update: 2025-02-28 02:47 GMT

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടത്തുന്ന 'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം' ക്യാമ്പയിനില്‍ പങ്കെടുത്ത് സ്‌ക്രീനിങ് നടത്തിയത് 4,22,330 പേര്‍. ഇതില്‍ 78 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായും ഭൂരിഭാഗംപേരിലും രോഗം പ്രാരംഭഘട്ടത്തിലായതിനാല്‍ ചികിത്സിച്ചു ഭേദമാക്കാനാകുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 22,605 പേരെയാണ് തുടര്‍പരിശോധനകള്‍ക്കായി അയച്ചത്.

തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിങ് നടത്താനാകും. എല്ലാ സ്ത്രീകളും സ്‌ക്രീനിങ്ങില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Tags:    

Similar News