കോളേജ് പഠന കാലത്തെ തര്‍ക്കത്തിന്റെ പക; ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

കോളേജ് പഠന കാലത്തെ തര്‍ക്കത്തിന്റെ പക; ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

Update: 2025-03-03 14:01 GMT

കണ്ണൂര്‍: കോളേജ് പഠനകാലത്തെ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം ജൂനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചെന്ന് പരാതി. കണ്ണൂര്‍ തെക്കി ബസാറില്‍ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാര്‍ത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂര്‍ച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയില്‍ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Similar News