ഒളിവിലായിരുന്ന ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

ഒളിവിലായിരുന്ന ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

Update: 2025-03-03 14:31 GMT

കായംകുളം: കാപ്പ നിയമപ്രകാരം ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കി. കായംകുളം സ്വദേശി അദിനാനെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചത്. ഇയാള്‍ 2024 ല്‍ മൂന്ന് കൊലപാതക ശ്രമ കേസുകളില്‍ പ്രതിയാണ്. ഒളിവിലിരിക്കെയാണ് അറസ്റ്റ്. കൊയമ്പത്തൂരില്‍ നിന്നുമാണ് പിടികൂടിയത്. കായംകുളം പൊലീസ് സ്റ്റേഷനില്‍ നിരവധി അടിപിടി കേസുകളിലും ഇയാള്‍ പ്രതിയാണ്.

Similar News