ഡാര്‍ക്ക് വെബ് വഴി ഓര്‍ഡര്‍ ചെയ്തു; എത്തിയത് ജര്‍മ്മനിയില്‍ നിന്ന് കൊച്ചി പോസ്റ്റോഫീസിലേക്ക് പാഴ്‌സല്‍ വഴി രാസലഹരി; പണംമിടപാടിന് ഉപയോഗിച്ചത് ക്രിപ്‌റ്റോ കറന്‍സി; കോഴിക്കോട് സ്വദേശി പിടിയില്‍
Update: 2025-03-03 12:57 GMT
കൊച്ചി: ജര്‍മ്മനിയില്‍ നിന്ന് കൊച്ചി പോസ്റ്റോഫീസിലേക്ക് പാഴ്‌സല്‍ വഴി രാസലഹരി എത്തിച്ച പ്രതി പിടിയില്‍. 20 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കോഴിക്കോട് കുതിരവട്ടം സ്വദേശി മിര്‍സാബ് (29) ആണ് പിടിയിലായത്. ഡാര്‍ക്ക് വെബ് വഴിയാണ് ഇടപാട് നടത്തിയത്. പണം കൈമാറിയത് ക്രിപ്‌റ്റോ കറന്‍സി വഴിയും.
കൊച്ചിയിലുള്ള ഫോറില്‍ പോസ്റ്റ് ഓഫീസിലേക്കാണ് പാഴ്‌സല്‍ എത്തിയത്. തുടര്‍ന്ന് പാഴ്‌സല്‍ പോസ്റ്റര്‍ ഡിപ്പാര്‍ട്‌മെന്റ് എറണാകുളം സര്‍ക്കിള്‍ എക്‌സൈസ് ഓഫീസിന് കൈമാറുകയായിരുന്നു. പ്രതിയുടെ ലാപ്‌ടോപ്പം മൊബൈല്‍ ഫോണും എക്‌സൈസ് പിടിച്ചെടിത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയക്ക് വിധേയമാക്കും. പ്രതിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.