പാലക്കാട് കണ്ണന്നൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം; ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍
പാലക്കാട് കണ്ണന്നൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം; ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-03-06 03:33 GMT
പാലക്കാട്: കണ്ണന്നൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണന്നൂര്‍ സ്വദേശി പ്രമോദ്, കൊടുവായൂര്‍ സ്വദേശി ഹബീബ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.