മാലിദ്വീപിലേക്ക് ഹഷീഷ് കടത്താന്‍ ശ്രമിച്ചത് കേരളാ പുട്ടുപൊടിയെന്ന വ്യാജേന; ഡി.ആര്.ഐ പിടികൂടിയത് ദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ച 33 കോടി രൂപയുടെ ലഹരി മരുന്ന്
മാലിദ്വീപിലേക്ക് ഹഷീഷ് കടത്താന്‍ ശ്രമിച്ചത് കേരളാ പുട്ടുപൊടിയെന്ന വ്യാജേന
By : സ്വന്തം ലേഖകൻ
Update: 2025-03-10 00:37 GMT
ചെന്നൈ: തൂത്തുക്കുടി കടലില്‍ ബോട്ടില്‍ നിന്ന് പിടികൂടിയ 30 കിലോ ഹഷീഷ് കടത്താന്‍ ശ്രമിച്ചത് കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാന്‍ഡുകളുടെ പാക്കറ്റുകളിലെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു. ഇതിനൊപ്പം മറ്റൊരു ഓര്‍ഗാനിക് ബ്രാന്‍ഡിന്റെ കവറുകളും ഉപയോഗിച്ചിട്ടുണ്ട്. മാലദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ച 33 കോടി രൂപയുടെ ലഹരിമരുന്നാണു പിടികൂടിയത്. ബോട്ടില്‍ ഉണ്ടായിരുന്ന ഇന്തൊനീഷ്യ സ്വദേശികള്‍ അടക്കം 9 പേരെ അറസ്റ്റ് ചെയ്തു.