ഗുരുവായൂരില്‍ ഇനി ഉത്സവ മാമാങ്കം; പത്ത് ദിവസത്തെ ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറി
ഗുരുവായൂരില്‍ ഇനി ഉത്സവ മാമാങ്കം; പത്ത് ദിവസത്തെ ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി ഉത്സവ നാളുകള്‍. പത്തുദിവസത്തെ ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറി. രാവിലെ ആനയില്ലാശീവേലിയും ഉച്ചതിരിഞ്ഞ് ആനയോട്ടവും നടത്തിയശേഷം രാത്രി തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടാണ് സ്വര്‍ണധ്വജത്തില്‍ കൊടിയേറ്റിയത്. സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ് തന്ത്രിയെ ഉത്സവച്ചടങ്ങുകളുടെ ആചാര്യനായി വരിച്ചു. ഊരാളന്‍ മല്ലിശ്ശേരി കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ആചാര്യവരണം നിര്‍വഹിച്ചത്.
മുളപൂജയ്ക്കുശേഷം കൊടിമരത്തിനു ചുവട്ടില്‍ തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് കൊടിപൂജ നിര്‍വഹിച്ചു. കൊടിയേറ്റത്തിനുശേഷം ശ്രീഭൂതബലിക്ക് ആനയോട്ടജേതാവ് കൊമ്പന്‍ ബാലു തിടമ്പേറ്റി. കൊടിപ്പുറത്തുവിളക്കിന് ഗുരുവായൂര്‍ നന്ദന്‍ കോലമേറ്റി. ചൊവ്വാഴ്ച രാവിലെ ദിക് കൊടികള്‍ ഉയര്‍ന്നാല്‍ ഉത്സവ എഴുന്നള്ളിപ്പുകള്‍ തുടങ്ങും.