ഉണക്കാനിട്ട വസ്ത്രങ്ങള്‍ അഴയില്‍ നിന്നെടുക്കുന്നതിനിടെ മിന്നലേറ്റ് 65കാരി മരിച്ചു
ഉണക്കാനിട്ട വസ്ത്രങ്ങള്‍ അഴയില്‍ നിന്നെടുക്കുന്നതിനിടെ മിന്നലേറ്റ് 65കാരി മരിച്ചു
അങ്കമാലി: മഴ പെയ്യുന്നത് കണ്ട് ഉണക്കാനിട്ട വസ്ത്രങ്ങള്‍ അഴയില്‍ നിന്നെടുക്കുന്നതിനിടെ അങ്കമാലി നഗരസഭ കൗണ്‍സിലറുടെ മാതാവ് ഇടിമിന്നലേറ്റ് മരിച്ചു. അങ്കമാലി നഗരസഭ 10-ാം വാര്‍ഡ് വേങ്ങൂര്‍ ഐക്കപ്പാട്ട് വീട്ടില്‍ വേലായുധന്റെ ഭാര്യ വിജയമ്മയാണ് (65) മരിച്ചത്.
ബി.ജെ.പി കൗണ്‍സിലര്‍ എ.വി രഘുവിന്റെ മാതാവാണ്. ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. മുറ്റത്തെ അഴയില്‍നിന്ന് വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ ശക്തമായ മഴയോടൊപ്പമുണ്ടായ മിന്നലിലാണ് മരണം.
അങ്കമാലി എല്‍.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മറ്റ് മക്കള്‍: രമേശന്‍ (ആതിര ഹോട്ടല്‍, വേങ്ങൂര്‍), രമ. മരുമക്കള്‍: ദേവി, രാധാകൃഷ്ണന്‍ (ഫൊട്ടോഗ്രാഫര്‍), പ്രീതി രഘു (അധ്യാപിക). സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.
മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.