സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു: 24കാരനെ കസ്റ്റഡിയിലെടുത്ത് പോലിസ്

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

Update: 2025-03-14 01:54 GMT

പാലക്കാട്: പാലക്കാട്ട് വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി മനു(24) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെയായിരുന്നു കൊലപാതകം. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവിനെ കുത്തിവീഴ്ത്തിയ സുഹൃത്തും അഞ്ചുമൂര്‍ത്തിമംഗലം സ്വദേശിയുമായ വിഷ്ണുവിനെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. മനുവിനെ ആക്രമിച്ച സമയം വിഷ്ണു മദ്യലഹരിയിലായിരുന്നു. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കുത്തേറ്റ മനുവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു. മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News