കേരളത്തില്‍ മയക്കുമരുന്ന് വ്യാപകമാക്കുന്നതിന്റെ പ്രധാന ഉത്തരവാദി എസ് എഫ് ഐ; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: എസ്എഫ്ഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മയക്കുമരുന്ന് വ്യാപകമാക്കുന്നതിന്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐയാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
കലാലയങ്ങളിലും ഹോസ്റ്റലുകളിലും മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുകയും വിതരണം ചെയ്യുന്ന എസ്എഫ്ഐ പിരിച്ചുവിടുകയാണ് വേണ്ടത്. എസ്എഫ്ഐക്ക് മുഖ്യമന്ത്രി പൂര്‍ണ പ്രോത്സാഹനം നല്‍കുന്നു.
എസ്എഫ്ഐയെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി അവരോട് പറഞ്ഞത്.
ഒമ്പത് വര്‍ഷമായി കേരളം ഭരിച്ചിട്ടും പിണറായിക്ക് മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് ചെന്നിത്തല ചോദിച്ചു. കളമശേരിയിലെ പോലെ ശക്തമായ നടപടിയുണ്ടായാല്‍ സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറക്കാന്‍ കഴിയും. ഇതിന് കഴിയാത്തതിന് കാരണം മുഖ്യമന്ത്രി തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.