വിരസത നിറഞ്ഞ പരമ്പരാഗത പാഠ്യ പദ്ധതിയില്‍ നിന്നും വേറിട്ട് രസകരവും കൗതുകമേറിയതുമായ പാഠ്യപദ്ധതി; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി റോബോട്ടിക്‌സില്‍ ബൂട്ട് ക്യാമ്പ്

Update: 2025-03-17 10:49 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) 8 മുതല്‍ 10 ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി റോബോട്ടിക്‌സില്‍ 5 ദിവസം നീണ്ടുനില്‍ക്കുന്ന ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ഐസിഫോസില്‍ 2 ബാച്ചുകളായാണ് പ്രോഗ്രാം നടത്തുന്നത്. ആദ്യ ബാച്ച് 2025 ഏപ്രില്‍ 1 മുതല്‍ 5 വരെയും, രണ്ടാം ബാച്ച് 2025 ഏപ്രില്‍ 21 മുതല്‍ 25 വരെയുമാണ് നിശ്ചയിച്ചിരിക്കുന്ന സമയക്രമം.

തത്സമയ ക്ലാസുകള്‍, സാങ്കേതിക വിദഗ്ദര്‍ നയിക്കുന്ന സെഷനുകള്‍, ഘടനാപരമായ പാഠ്യപദ്ധതി, സിമുലേഷനുകളിലൂടെയും പ്രോജക്ടുകളിലൂടെയുമുള്ള പ്രായോഗിക പരിജ്ഞാനം എന്നിവ ഈ കോഴ്‌സിന്റെ പ്രധാന സവിശേഷതകളാണ്. ഓഫ് ലൈന്‍ മോഡില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടത്തുന്ന ഈ ക്യാമ്പിലൂടെ റോബോട്ടിക്‌സിന്റെ വിവിധ നവീന മേഖലകള്‍ പരിചയപ്പെടാനും, തത്സമയ കോഡിങ് സെഷനുകളിലൂടെയും, പ്രോജക്ടുകളിലൂടെയും കുട്ടികളുടെ സാങ്കേതിക അഭിരുചി ശക്തിപ്പെടുത്താനും കോഴ്‌സ് സഹായിക്കുന്നു.

വിരസതനിറഞ്ഞ പരമ്പരാഗത പാഠ്യപദ്ധതിയില്‍ നിന്നും വേറിട്ട് കുട്ടികള്‍ക്ക് രസകരവും കൗതുകമേറിയതുമായ രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവരുടെ എണ്ണം ഓരോ ബാച്ചിലും 30 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീ : 3,350 രൂപയാണ്. മാര്‍ച്ച് 26 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/207 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നരം 5 മണിവരെ +91 7356610110, +91 471 2413012 / 13 / 14, +91 9400225962 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Similar News