സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കി; അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകനായ പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷിനെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥി കൗണ്‍സിലര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ നേരത്തെയും പോക്‌സോ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്‌കൂളിലെ കുട്ടിയെ അധ്യാപകനൊപ്പം പലയിടത്തായി കണ്ട നാട്ടുകാരാണ് വിഷയത്തില്‍ പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സിലിങിന് വിധേയനാക്കി. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതോടെയാണ് കേസെടുത്തത്. 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിദ്യാര്‍ഥികളെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 2024 സെപ്റ്റംബറിനു ശേഷം പലപ്പോഴായി മറ്റ് അധ്യാപകര്‍ ഇല്ലാത്ത സമയത്ത് ജയേഷ് താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം.