ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശങ്ങളുണ്ട്; ബിജെപിക്കാര്‍ പ്രതിഷേധിക്കാനുള്ള അവകാശമാണ് വിനിയോഗിച്ചത്; അത് അക്രമരഹിത പ്രതിഷേധം; കേസെടുക്കരുതെന്ന് തുഷാര്‍ ഗാന്ധി

Update: 2025-03-17 14:15 GMT

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് തുഷാര്‍ ഗാന്ധി. തുഷാര്‍ ഗാന്ധിക്കെതിരായ നെയ്യാറ്റിന്‍കരയിലെ ബിജെപി പ്രതിഷേധത്തില്‍ പോലീസ് കേസെടുത്തിരുന്നു. 5 ബിജെപിക്കാര്‍ക്കെതിരെ കേസെടുത്ത നടപടി പിന്‍വലിക്കണമെന്നാണ് തുഷാര്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനടപടികള്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് തുഷാര്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. പ്രതിഷേധിച്ചവരോട് പരാതിയില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശങ്ങളുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ അവരുടെ പ്രതിഷേധിക്കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. അക്രമരഹിതമായാണ് അവര്‍ പ്രതിഷേധിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണ് തുഷാര്‍ ഗാന്ധിയുടെ നിലപാട്.

Similar News