അരൂരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍; വീട്ടുകാര്‍ തിരിച്ചറിഞ്ഞില്ല; പിടികൂടി പൊലീസ്
അരൂരിലെ വീട്ടുമുറ്റത്ത് +1 വിദ്യാര്‍ഥികള്‍ വളര്‍ത്തിയത് കഞ്ചാവ് ചെടി
By : സ്വന്തം ലേഖകൻ
Update: 2025-03-17 15:13 GMT
കൊച്ചി: അരൂരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയതിന് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. 10 സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് വീട്ടു മുറ്റത്ത് കണ്ടെത്തിയത്. മൂന്ന് പേരും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരാളില്‍ നിന്ന് ചെറിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.