ട്രാക്കില്‍ പൈപ്പ് ലൈന്‍ ക്രോസിങ് നിര്‍മാണം; കോട്ടയം വഴിയുള്ള ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

Update: 2025-03-17 13:40 GMT

തിരുവനന്തപുരം: മാവേലിക്കര - ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ പൈപ്പ് ലൈന്‍ ക്രോസിംഗ് നിര്‍മാണ പ്രവൃത്തികള്‍ക്കായി ട്രെയിന്‍ ഗതാഗത സര്‍വീസുകള്‍ക്ക് മാര്‍ച്ച് 21 വെള്ളിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വെ അറിയിച്ചു. ഈ ദിവസം ചില ട്രെയിനുകള്‍ വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.

മാര്‍ച്ച് 20ന് വേരാവല്‍ ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16333 വേരാവല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ്, എറണാകുളം ടൗണും കൊല്ലം ജംഗ്ഷനും ഇടയില്‍ ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുന്നത്. കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ ഷെഡ്യൂള്‍ പ്രകാരമുള്ള സ്റ്റോപ്പേജുകള്‍ ഉണ്ടാവില്ല. എന്നാല്‍ ആലപ്പുഴ, കായംകുളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക സ്റ്റോപ്പ് ഉണ്ടായിരിക്കും.

മാര്‍ച്ച് 21-ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16348 മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന എക്‌സ്പ്രസ്, എറണാകുളം ടൗണും കായംകുളം ജംഗ്ഷനും ഇടയില്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും. ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അധിക താല്‍ക്കാലിക സ്റ്റോപ്പ് ഉണ്ടായിരിക്കും. ഷെഡ്യൂള്‍ പ്രകാരമുള്ള പിറവം റോഡ്, കോട്ടയം, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഉണ്ടാവില്ല.

നിയന്ത്രണം

മാര്‍ച്ച് 21-ന് മധുര ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16344 മധുര ജംഗ്ഷന്‍ - തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് 30 മിനിറ്റ് വൈകുമെന്നും റെയില്‍വെ അറിയിച്ചു

Similar News