ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി; നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ 23 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ 23 കാരന്‍ അറസ്റ്റില്‍

Update: 2025-03-17 10:38 GMT
ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി; നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു;  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ 23 കാരന്‍ അറസ്റ്റില്‍
  • whatsapp icon

മലപ്പുറം: ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിലാണ് സംഭവം. വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുള്‍ ഗഫൂര്‍ (23) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്.

2020ല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുടങ്ങിയ പീഡനം 2025 മാര്‍ച്ച് വരെ തുടര്‍ന്നെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശീകരിച്ചത്. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു.

ചികിത്സയ്ക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോട്ടക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.

Tags:    

Similar News