താമരശ്ശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; കുട്ടിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം

താമരശ്ശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Update: 2025-03-18 02:52 GMT

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവില്‍ കണ്ടെത്തിയതായി വിവരം. കുട്ടി യുവാവിനൊപ്പം ബാംഗ്ലൂരില്‍ ഉണ്ടെന്നാണ് കര്‍ണാടക പോലിസില്‍ നിന്നും ലഭിച്ച വിവരം. കര്‍ണാടക പോലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിച്ചതിന് പിന്നാലെ താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.

അതേ സമയം, പോക്‌സോ കേസിലെ ഇരയായ പതിമൂന്നുകാരിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതായി കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ ബന്ധുവായ യുവാവാണെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ലക്ഷ്യം വെക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നും ഭീഷണിമുഴക്കി. പെണ്‍കുട്ടിയുടെ ജീവന് അപകടം സംഭവിക്കുമോയെന്ന് പേടിയുണ്ടെന്നും അമ്മ പറഞ്ഞു.

Tags:    

Similar News