നടരാജ പഞ്ചലോഹ വിഗ്രഹമെന്ന് പറഞ്ഞ് സാധാരണ വിഗ്രഹം നല്‍കി അഞ്ച് ലക്ഷം തട്ടി; രണ്ടു പേര്‍ അറസ്റ്റില്‍

നടരാജ പഞ്ചലോഹ വിഗ്രഹമെന്ന് പറഞ്ഞ് സാധാരണ വിഗ്രഹം നല്‍കി അഞ്ച് ലക്ഷം തട്ടി; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-03-19 03:13 GMT

തൃശൂര്‍: നടരാജ പഞ്ചലോഹ വിഗ്രഹത്തിന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. നടരാ# പഞ്ചലോഹ വിഗ്രഹമെന്ന് പറഞ്ഞ് സാധാരണ വിഗ്രഹം നല്‍കി തട്ടിപ്പ് നടത്തിയ കാടുകുറ്റി സാമ്പാളൂര്‍ സ്വദേശിയായ ഷിജോ (45), കറുകുറ്റി അന്നനാട് സ്വദേശിയായ ബാബു പരമേശ്വരന്‍ നായര്‍ (55) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

രജീഷ് എന്നയാളാണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വിഗ്രഹത്തിന്റെ പേരില്‍ രജീഷില്‍ നിന്നും തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ പഞ്ചലോഹ വിഗ്രഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാധാരണ വിഗ്രഹം നല്‍കുകയായിരുന്നു പ്രതികള്‍. വിഗ്രഹത്തില്‍ സംശയം തോന്നിയ പരാതിക്കാരന്‍ ജ്വല്ലറിയില്‍ കൊണ്ടുപോയി നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

കൊരട്ടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അമൃത രംഗന്‍, സബ് ഇന്‍സ്പെക്ടര്‍ റെജിമോന്‍, എഎസ്‌ഐമാരായ ഷീബ, നാഗേഷ്, സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്.ഐ രഞ്ജിത്ത് വി ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News