മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍ 'മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്'; അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം എന്ന വാര്‍ത്ത; മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

Update: 2025-03-25 09:39 GMT

തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാര്‍ത്തയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍ 'മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്' പരീക്ഷിക്കാന്‍ നീക്കം ഉണ്ടായതായുള്ള വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

Similar News