ലഹരി കലര്‍ത്തിയ പാനീയം നല്‍കി യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു; നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി

ലഹരി കലര്‍ത്തിയ പാനീയം നല്‍കി സോഫ്റ്റ്‌വെയർ എൻജിനീയറെ കൂട്ടബലാത്സംഗം ചെയ്തു

Update: 2025-03-29 02:51 GMT

മുംബൈ: സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതിയെ ലഹരി കലര്‍ത്തിയ പാനീയം നല്‍കി കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പുണെയില്‍ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. പീഡന ശേഷം നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈ കാന്തിവ്ലി നിവാസി തമീം ഹര്‍ഷല്ല ഖാന്‍ ആണ് പ്രണയം നടിച്ച് യുവതിയെ കെണിയില്‍ വീഴ്ത്തിയത്. 2021ല്‍ പരിചയപ്പെടുമ്പോള്‍ വന്‍കിട കെട്ടിട നിര്‍മാതാവിന്റെ മകനാണെന്നാണ് ഇയാള്‍ പറഞ്ഞത്. ആഡംബര കാറുകളിലാണ് ഇയാള്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി. പ്രണയത്തിലായതോടെ കാന്തിവ്ലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിക്കുക ആയിരുന്നു. പിന്നീട് പുണെയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറയുന്നു.

പണം തിരികെ ചോദിച്ചപ്പോള്‍ ഉപദ്രവം തുടര്‍ന്നതോടെയാണു യുവതി പൊലീസിനെ സമീപിച്ചത്. ഹഡപ്‌സര്‍ പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് കാന്തിവ്ലി പൊലീസിനു കൈമാറി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും.

Tags:    

Similar News