ലൈസന്‍സോ വില്പനാനുമതിയോ ഇല്ല; കണ്ണൂരില്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി എത്തിച്ച അരക്കോടി രൂപയുടെ പടക്കം പിടിച്ചു
കണ്ണൂരില്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി എത്തിച്ച അരക്കോടി രൂപയുടെ പടക്കം പിടിച്ചു
കണ്ണൂര്‍: ഓണ്‍ലൈന്‍ വില്പനയ്ക്കായി കണ്ണൂരില്‍ അനധികൃതമായി എത്തിച്ച അരക്കോടി രൂപയുടെ പടക്കം പോലീസ് പിടിച്ചു. വ്യാഴാഴ്ച രാത്രി നടന്ന റെയ്ഡില്‍ ആറാട്ട് റോഡിലെ പാര്‍സര്‍ സര്‍വീസ് ഏജന്‍സിയുടെ ഗോഡൗണില്‍നിന്നാണ് പടക്കം പിടിച്ചത്. 94 കാര്‍ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ഇവ. പാര്‍സല്‍ സര്‍വീസ് ഏജന്റ് അബ്ദുള്‍ ജലീലിനെ (44) പോലീസ് അറസ്റ്റ് ചെയ്തു.
ലൈസന്‍സോ വില്പനാനുമതിയോ ഇല്ലാതെ, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പടക്കമെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് നേരിട്ടും ഓണ്‍ലൈനായും വില്പന നടത്തുകയായിരുന്നു ലക്ഷ്യം. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ വി.വി.ദീപ്തിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പടക്കശേഖരം പിടിച്ചത്.
വിഷുവിപണി ലക്ഷ്യമിട്ട് കോയമ്പത്തൂര്‍, ശിവകാശി എന്നിവിടങ്ങളില്‍നിന്നായി ലോറികളിലാണ് കണ്ണൂരിലെത്തിച്ചത്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോടതിനിര്‍ദേശപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്ന് ശ്രീജിത്ത് കൊടേരി പറഞ്ഞു. സ്‌ഫോടകവസ്തു നിരോധന നിയമ പ്രകാരമാണ് കേസ്. സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, സക്കീര്‍, വിനോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടു.