മൺറോ തുരുത്തിൽ രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; 15 ലിറ്റർ ചാരായവും; 50 ലിറ്റർ കോടയും പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

Update: 2025-03-28 17:07 GMT

കൊല്ലം: കൊല്ലം മൺറോ തുരുത്തിൽ വൻ ചാരായ വേട്ട. ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തുമ്പുമുഖ ഭാഗത്ത് താമസിക്കുന്ന റാവുകുട്ടൻ (55) എന്നയാളെയാണ് 15 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും, വാറ്റുപകരണങ്ങളുമായി എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടി.

കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദ് ആർ.ജി, ശ്രീകുമാർ ജി, പ്രിവന്റീവ് ഓഫീസർമാരായ ജ്യോതി ടി.ആർ, അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ് അഹമ്മദ്‌, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവർ പങ്കെടുത്തു.

Tags:    

Similar News