റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പോലിസിനെ വെട്ടിച്ച് പ്രതികള്‍ കടന്നു; ഒരാള്‍ പിടിയില്‍: രക്ഷപ്പെട്ട മറ്റൊരാള്‍ക്കായി തിരച്ചില്‍

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പോലിസിനെ വെട്ടിച്ച് പ്രതികള്‍ കടന്നു; ഒരാള്‍ പിടിയില്‍

Update: 2025-03-26 01:04 GMT
റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പോലിസിനെ വെട്ടിച്ച് പ്രതികള്‍ കടന്നു; ഒരാള്‍ പിടിയില്‍: രക്ഷപ്പെട്ട മറ്റൊരാള്‍ക്കായി തിരച്ചില്‍
  • whatsapp icon

തൃശൂര്‍: മോഷണം, കവര്‍ച്ച, മാല പൊട്ടിക്കല്‍, അടിപിടി തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതികളായ രണ്ടു പേര്‍ ഇന്നലെ രാവിലെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍നിന്നു പൊലീസിനെ വെട്ടിച്ചുകടന്നു. ഏറെ തിരച്ചിലിനൊടുവില്‍ ഒരു പ്രതിയെ രാത്രി കുമരനെല്ലൂര്‍ ഒന്നാംകല്ല് പരിസരത്തുനിന്നു പിടികൂടി. രക്ഷപ്പെട്ട മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ആലപ്പുഴ എടത്വ ചങ്ങംകരി വൈപ്പിനിശേരി ലക്ഷംവീട്ടില്‍ വിനീത് (25), കൊല്ലം പരവൂര്‍ കോട്ടപ്പുറം ആറ്റുപുറം വീട്ടില്‍ രാഹുല്‍രാജ് (43) എന്നിവരാണു കടന്നുകളഞ്ഞത്. രാഹുല്‍രാജിനെയാണു പിടികൂടിയത്. ബൈക്ക് മോഷണക്കേസില്‍ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് ആലപ്പുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ തൃശൂര്‍ അകമലയിലെ ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി പൊലീസിനു കസ്റ്റഡിയില്‍ നല്‍കാനായാണു പ്രതികളെ ട്രെയിനില്‍ കൊണ്ടുവന്നത്.

Tags:    

Similar News