ഒമാനില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിന് പോയ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; കുട്ടികളടക്കം മൂന്നു പേര് മരിച്ചു
ഉംറ തീര്‍ത്ഥാടനത്തിന് പോയ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നു പേര് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-03-31 00:30 GMT
മസ്കറ്റ്: ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകന് ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികള്‍ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്?അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.