വിഡ്ഢി ദിനത്തില്‍ പോലിസിനെ വിളിച്ച് ഫൂളാക്കി; മുന്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനെതിരേ കേസ്

വിഡ്ഢി ദിനത്തില്‍ പോലിസിനെ വിളിച്ച് ഫൂളാക്കി; മുന്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനെതിരേ കേസ്

Update: 2025-04-04 04:06 GMT

പെരുവ: ഏപ്രില്‍ ഒന്നിന് പാലീസിനെ കബളിപ്പിച്ച മുന്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനെതിരേ കേസെടുത്ത് വെള്ളൂര്‍ പോലീസ്. കാരിക്കോട് ചെമ്മഞ്ചി നടുപ്പറമ്പില്‍ ഗംഗാധരന്‍ നായര്‍ (67)ക്കെതിരേയാണ് കേസെടുത്തത്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പോലീസ്, അഗ്നിരക്ഷാസേന തുടങ്ങിയ സര്‍വീസുകളെ കബളിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് മുന്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനായ ഗംഗാധരന് അറിയാം. എന്നിട്ടും ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതിന് ഇയാള്‍ക്കെതിരേ പോലീസ് ആക്ട് 118-ബി പ്രകാരം കേസെടുത്ത് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇത്തരം കുറ്റകൃത്യത്തിന് പതിനായിരം രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷയെന്നും വെള്ളൂര്‍ എസ്ഐ ശിവദാസ് പറഞ്ഞു.

Tags:    

Similar News