നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍; ആരോഗ്യനില ഗുരുതരം; സ്രവം പരിശോധനയ്ക്കയച്ചു

നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

Update: 2025-04-04 18:11 GMT

കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിത്സയില്‍. മലപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയില്‍ കഴിയുന്നത്. 40 വയസ്സുകാരിയായ ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം നാളെ രാവിലെ ലഭിക്കും.

ഒരാഴ്ച മുമ്പാണ് യുവതി കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Similar News