ആശാ സമരം കമ്മീഷന്‍ വച്ച് അവസാനിപ്പിക്കണമെന്ന നിലപാട് ഞങ്ങള്‍ക്കില്ല; ഓണറേറിയം വര്‍ധിപ്പിക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം; ഐഎന്‍ടിയുസിയെ തളളി വിഡി സതീശന്‍

Update: 2025-04-05 08:27 GMT

കോഴിക്കോട്: ആശാ സമരത്തില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമരത്തെ ചന്ദ്രശേഖരന്‍ വഞ്ചിച്ചുവെന്ന ആക്ഷേപം കോണ്‍ഗ്രസ് ഗൗരവമായി പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അത് ഞങ്ങളുടെ നിലപാടല്ല. കേരളത്തിലെ കോണ്‍ഗ്രസിനോ യുഡിഎഫിനോ അങ്ങനെയൊരു നിലപാടില്ല. ആശാ സമരം കമ്മീഷന്‍ വച്ച് അവസാനിപ്പിക്കണമെന്ന നിലപാട് ഞങ്ങള്‍ക്കില്ല. അവരുടെ ഓണറേറിയം വര്‍ധിപ്പിക്കണം റിട്ടയര്‍മെന്റ് ബെനഫിക്ട് കൊടുക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം.

കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം അതാണ്. വ്യത്യസ്തമായ ഒരു അഭിപ്രായം കോണ്‍ഗ്രസായിട്ടോ യുഡിഎഫ് ആയിട്ടോ ആരെങ്കിലും പറഞ്ഞാല്‍ അത് പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Similar News