ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; സ്‌കൂട്ടറില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍
ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; സ്‌കൂട്ടറില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍
ചങ്ങനാശേരി: ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന യുവതി അറസ്റ്റില്‍. വീട്ടുടമയായ ചാന്നാനിക്കാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ശാന്തി കെ.ചന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ഇവരുടെ വീട്ടില്‍നിന്നു നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ചങ്ങനാശേരി മൈത്രി നഗറില്‍ നിര്‍മാണം നടക്കുന്ന ശാന്തിയുടെ വീട്ടില്‍ ചങ്ങനാശേരി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ശുചിമുറികളില്‍ രണ്ട് ചാക്കുകളിലായി വില്‍പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പന്നങ്ങളാണു പൊലീസ് കണ്ടെടുത്തത്. ഈയിടെ ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും ലഹരി ഉല്‍പന്നങ്ങളുമായി പിടിയിലാകുന്നവര്‍ ശാന്തിയുടെ പേരാണ് പൊലീസിനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് പൊലീസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഫോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ശാന്തി തന്നെ സ്‌കൂട്ടറില്‍ ഉല്‍പന്നങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തി. നാലിരട്ടി വിലയ്ക്കാണു ലഹരി ഉല്‍പന്നങ്ങള്‍ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു. ചങ്ങനാശേരി എസ്എച്ച്ഒ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.