പത്തനംതിട്ടയില്‍ പോലീസുകാരന് തൂങ്ങി മരിച്ച നിലയില്‍; രതീഷ് ആത്മഹത്യ ചെയ്തത് വകുപ്പ് തല അന്വേഷണം നടക്കുന്നതിനിടെ
പത്തനംതിട്ടയില്‍ പോലീസുകാരന് തൂങ്ങി മരിച്ച നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-04-08 04:05 GMT
പത്തനംതിട്ട: ചിറ്റാറില്‍ പോലീസുകാരനെ വീട്ടല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്.ആര്. രതീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാറിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ഒരുമാസത്തോളമായി രതീഷ് അനധികൃതമായി അവധിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതേത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി മേലധികാരികള്‍ക്ക് രതീഷിനെതിരേ റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിനിടെയാണ് അദ്ദഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.