കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴയും കാറ്റും; മരക്കൊമ്പ് പൊട്ടിവീണ് താമരശ്ശേരി ചുരത്തില്‍ ഗതാഗതതടസ്സം
കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴയും കാറ്റും
By : സ്വന്തം ലേഖകൻ
Update: 2025-04-08 14:41 GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോരമേഖലയില്‍ കനത്തമഴയും അതിശക്തമായ കാറ്റും. താമരശ്ശേരി ചുരത്തില്‍ മരക്കൊമ്പ് പൊട്ടിവീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിന്റെ ഒന്നാം വളവിലാണ് മരക്കൊമ്പ് പൊട്ടിവീണത്. ശക്തമായ കാറ്റില്‍ പുതുപ്പാടി കല്ലടിക്കുന്നുമ്മല്‍ ഉസ്മാന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കട്ടിപ്പാറയില്‍ കാറ്റിലും മഴയിലും എളപ്ലാശ്ശേരി ജോണിയുടെ കാര്‍ ഷെഡിന്റെ മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണ് കാര്‍ഷെഡ് തകര്‍ന്നു. ഷെഡില്‍ ഉണ്ടായിരുന്ന ഇന്നൊവ കാറിനും നാശനഷ്ടം ഉണ്ടായി.