ദിവ്യയ്‌ക്കെതിരെയുള്ളത് പുരുഷമേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നവ; ആക്രമണം നടത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എം വി ഗോവിന്ദന്‍
ദിവ്യയ്‌ക്കെതിരെയുള്ളത് പുരുഷമേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നവ
കോഴിക്കോട്: കെ കെ രാഗേഷിനെ പുകഴ്ത്തി വിവാദത്തിലായ ദിവ്യ എസ്. അയ്യര്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ദിവ്യ എസ്. അയ്യര്‍ക്കെതിരെ നടക്കുന്നത് വലിയ സൈബര്‍ ആക്രമണമാണെന്നും പുരുഷമേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നതാണ് അവര്‍ക്കെതിരായ നേതാക്കളുടെ പരാമര്‍ശം എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ആക്രമണം നടത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ എത്ര ഉന്നത പദവിയില്‍ ഇരുന്നാലും പൊതുവേ തികട്ടി വരുന്നത് പുരുഷ മേധാവിത്വമാണ്. പറഞ്ഞ കാര്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മുനമ്പം വിഷയത്തില്‍ ഒരു വിഭാഗത്ത് ക്രിസ്തീയ വിഭാഗം ഒരു ഭാഗത്ത് മുസ്ലീം വിഭാഗം എന്ന് തരത്തില്‍ രണ്ടായി തിരിക്കാനാണ് ശ്രമം. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തെ തടസ്സപ്പെടുത്താനുള്ള ഇടപെടല്‍ ആണ് ചിലര്‍ നടത്തുന്നത്. രണ്ട് വിഭാഗത്തെയും ഒന്നിച്ച് കൊണ്ടുപോവുകയാണ് ചെയ്യേണ്ടത്. രണ്ട് വിഭാഗത്തെയും ഒഴിപ്പിക്കാതെ പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലീഗും ക്രിസ്തീയ ജനവിഭാഗത്തിന്റെ പേരും പറഞ്ഞ് വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ചിലരും മറുഭാഗത്ത് ഉണ്ടെന്നും പരസ്പര വൈരുദ്ധ്യമെന്ന് തോന്നിപ്പിക്കുമെങ്കിലും അവര്‍ക്കെല്ലാം നല്ല യോജിപ്പാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.