വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുക്കവേ ദേഹത്ത് കൂടി കയറി ഇറങ്ങി; എടപ്പാളില്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം: കുഞ്ഞിനൊപ്പം മുറ്റത്ത് നിന്നിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക്

കാര്‍ പിന്നോട്ട് എടുക്കവേ ദേഹത്ത് കൂടി കയറി ഇറങ്ങി; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

Update: 2025-04-12 02:37 GMT

മലപ്പുറം: മലപ്പുറം എടപ്പാളില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുക്കവേ ദേഹത്ത് കൂടി കയറി ഇറങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിറകോട്ട് എടുത്തപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. കുഞ്ഞിനൊപ്പം മുറ്റത്ത് നിന്നിരുന്ന സ്ത്രീക്കും പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിക്കും ഗുരുതരമാണ്.

അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാറാണ് അപകടത്തില്‍പ്പെട്ടത്. മുറ്റത്ത് കുഞ്ഞിനൊടൊപ്പം നിന്നിരുന്ന ബന്ധുവായ സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലാണ്. കാറില്‍ രണ്ട് സ്ത്രീകളാണ് ഉണ്ടായിരുന്നത്. കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ വേഗത്തില്‍ പിന്നോട്ട് വന്ന് മുറ്റത്ത് നില്‍ക്കുകയായിരുന്നവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

കാര്‍ വേഗത്തില്‍ വന്നതിനാല്‍ ഇവര്‍ക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാര്‍ കയറുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന സ്ത്രീയെയും കാറിടിച്ചു. അപകടം നടന്ന ഉടനെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News