സഹോദരിമാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കാണാതായി; വീടിനു സമീപത്തെ കുഴിയിലെ വെള്ളത്തില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

സഹോദരിമാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കാണാതായി; വീടിനു സമീപത്തെ കുഴിയിലെ വെള്ളത്തില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

Update: 2025-04-21 00:01 GMT

മറയൂര്‍: സഹോദരിമാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരന്‍ കുഴിയിലെ വെള്ളത്തില്‍ വീണു മരിച്ചു. കാന്തല്ലൂര്‍ പെരുമലയില്‍ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകന്‍ ശരവണശ്രീ ആണു വീടിനു സമീപത്തെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ വീണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. സഹോദരങ്ങള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് ദാരുണ സംഭവം. പുതിയതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിനു സമീപം ഒരു മീറ്റര്‍ താഴ്ചയില്‍ കുഴിയെടുത്തിരുന്നു. ഇതില്‍ മഴവെള്ളം കെട്ടിനിന്നിരുന്നു. ഈ വെള്ളത്തില്‍ കുഞ്ഞ് വീഴുക ആയിരുന്നു.

സഹോദരിമാരായ ജയശ്രീ, യുവശ്രീ എന്നിവര്‍ക്കൊപ്പമാണു ശരവണശ്രീ കളിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ സഹോദരിമാര്‍ വീടിനുള്ളില്‍ ചെന്നിരുന്നപ്പോള്‍ ശരവണശ്രീയെ കാണാതായി. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മറയൂര്‍ പൊലീസ് മേല്‍നടപടിയെടുത്തു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

Tags:    

Similar News