യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രം മാറ്റിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചു: മര്‍മ ചികിത്സാ കേന്ദ്രം ഉടമ അറസറ്റില്‍

യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രം മാറ്റിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചു: മര്‍മ ചികിത്സാ കേന്ദ്രം ഉടമ അറസറ്റില്‍

Update: 2025-04-21 04:09 GMT

കൊടകര: മര്‍മചികിത്സാകേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ചികിത്സാ കേന്ദ്രം ഉടമ അറസ്റ്റില്‍. കൊടകര വട്ടേക്കാട് വിരിപ്പില്‍ വീട്ടില്‍ സിന്‍ഡെക്‌സ് സെബാസ്റ്റ്യനെ (47) ആണ് കൊടകര പോലിസ് അറസ്റ്റ് ചെയ്തത്. കൊടകര വല്ലപ്പാടിയിലുള്ള 'ആര്‍ട്ട് ഓഫ് മര്‍മ 'എന്ന സ്ഥാപനത്തില്‍ ഏപ്രില്‍ 15-ന് വലതുകൈയുടെ തരിപ്പിന് ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവതി.

ഉഴിച്ചിലിന് വനിതാ ജീവനക്കാര്‍ ഉണ്ടായിട്ടും പ്രതി അവരെ ഒഴിവാക്കി യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രം മാറ്റിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ.എ. സുരേഷ്, എഎസ്‌ഐമാരായ ജ്യോതിലക്ഷ്മി, ബേബി, ഗോകുലന്‍, ആഷ്ലിന്‍ ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News